ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ചേർന്നാണ് ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത് ലോക റേഡിയോ ദിനത്തിലാണ്. ഇപ്പോൾ തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഡി ഒ പി നൗഷാദ് ഷെരീഫ്, ബിജിത് ബാലയാണ് എഡിറ്റർ, സംഗീതം എം.ജയചന്ദ്രൻ നിർവ്വഹിക്കുന്നു, വരികൾ ബി.കെ. ഹരി നാരായണനാണ് ഒരുക്കുന്നത്. അരുൺ വർമ്മയാണ് സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത്, പ്രോജക്ട് ഡിസൈൻ ബാദുഷ കൈകാര്യം ചെയ്യുന്നു,ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്, ജിത്ത് പിരപ്പനംകോടാണ് പ്രൊഡക്ഷൻ കൺട്രോളർ, ത്യാഗു തവന്നൂരാണ് ആർട്ട് നിർവ്വഹിക്കുന്നത്. പ്രദീപ് രംഗൻ, കിരൺ രാജ് എന്നിവരാണ് മേക്കപ്പ്. അക്ഷയ പ്രേംനാഥും സമീറ സനീഷും സരിത ജയസൂര്യയും ചേർന്നാണ് കോസ്റ്റ്യം ഒരുക്കുന്നത്.
Discussion about this post