പ്രഭു സോളമന് സംവിധാനം ചെയ്ത് ഒരേസമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രീകരിക്കുന്ന ചിത്രമാണ് ‘കാടൻ’. റാണ ദഗ്ഗുബതി, സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ, വിഷ്ണു വിശാൽ, പുൽക്കിത് സാമ്രാട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു കോർപ്പറേറ്റ് ഭീമൻ കാടിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആനകളുടെ പരിസ്ഥിതി വ്യവസ്ഥയെ നശിപ്പിക്കുന്നതും പിന്നിട് അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.
Also read : ഇ.ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
അന്തരിച്ച ഇതിഹാസ നടൻ രാജേഷ് ഖന്നയുടെ സ്മരണാഞ്ജലിയായാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ശാന്തനു മൊയ്ത്രയാണ്. ഇറോസ് ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രം ഇറോസ് നൗ ആപ്പിലൂടെയാണ് പുറത്തിറക്കുക. അധികം വൈകാതെ തന്നെ കാടൻ പ്രേക്ഷകരിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post