മലയാള ചലച്ചിത്ര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകനാണ് പി മുരളീമോഹന്‍. അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ‘ഫൈവ് ഡെയ്സ് വില്ല’. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15ന് പാലക്കാട് ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ‘ഫൈവ് ഡെയ്സ് വില്ല’ യുടെ നിര്‍മ്മാണം റാസ് മൂവീസാണ് നിർവഹിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമേയത്തിലും ചിത്രീകരണത്തിലും ഏറെ പുതുമയുള്ളതാണ് സിനിമ.ആദി, സെബ പര്വീന്, നീന കുറുപ്പ്, കോട്ടയം പ്രദീപ്, മാമുക്കോയ, യവനിക ഗോപാലകൃഷ്ണന്, ശിവജി ഗുരുവായൂര്‍, നിമിഷ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ബാനര്‍- റാസ് മൂവീസ്, രചന, സംവിധാനം- പി മുരളിമോഹന്, ക്യാമറ- കുട്ടന് ആലപ്പുഴ, സംഗീതം- ജിതിന് ജനാര്ദ്ദനന്, ഗാനരചന- ബി കെ ഹരിനാരായണന്.
Discussion about this post