സത്യജിത് റായ് ഫിലിം ഇൻസ്റ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇനിയും സജീവരാഷ്ട്രത്തിൽ തുടരാൻ തന്നെയാണ് താരത്തിന്റെ തീരുമാനം. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ താൻ ഇനിയും തുടരുമെന്ന പോസ്റ്റ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.
കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം താൻ ഏറ്റെടുക്കുന്നു എന്നും, ഇതിന് തന്നെ ക്ഷണിച്ച പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്രമന്ത്രി അനുരാഗ് സിങ്ങ് താക്കൂർ എന്നിവരോടുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി ഓരോരുത്തരും പ്രാർത്ഥിക്കണമെന്നും, കേരളത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന അനേകായിരം പേർക്ക് വേണ്ടി നടത്തുന്ന ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന പദയാത്രയിൽ താൻ പങ്കെടുക്കുമെന്നും പോസ്റ്റിൽ താരം വ്യക്തമാക്കുന്നു. ഒക്ടോബർ രണ്ടിന് കരുവന്നൂരിൽ നിന്ന് പദയാത്ര ആരംഭിക്കും. തൃശ്ശൂർ സഹകരണ ബാങ്ക് വരെയാണ് പദയാത്ര.
Discussion about this post