തമിഴ് നടൻ സിദ്ധാർത്ഥിന് നേരെ പൊതുവേദിയിൽ വച്ച് ആക്രമണം. ബംഗളൂരു മല്ലേശ്വരത്തുള്ള എസ്ആർവി തിയേറ്ററിൽ തന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കെവയാണ് ആക്രമണം. നടനെ പൊതുവേദിയിൽ നിന്ന് പ്രതിഷേധക്കാർ ഇറക്കിവിടുകയായിരുന്നു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട കർണാടകയിൽ ഇപ്പോഴും പ്രശ്നങ്ങൾ നടക്കുകയാണ്. ഇതേ തുടർന്ന് തമിഴ് സിനിമകൾ കർണാടകയിലെ പ്രദർശിപ്പിക്കരുതെന്ന് കന്നട സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സിദ്ധാർത്ഥിനെ പൊതുവേദിയിൽ അപമാനിച്ചത്. കന്നട രക്ഷാ വേദികെ പ്രവർത്തകരാണ് സിദ്ധാർത്ഥിനെ പൊതുവേദിയിൽ നിന്ന് ഇറക്കിവിട്ടത്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമ ചിക്കുവിന്റെ പ്രമോഷന് വേണ്ടിയാണ് താരം കർണാടകയിൽ എത്തിയത്. എന്നാൽ പ്രസ് മീറ്റിൽ സംസാരിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം ആളുകൾ തിയേറ്ററിന്റെ ഉള്ളിലേക്ക് കടന്നു വരികയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ആണ് ചെയ്തത്. പ്രതിഷേധം വർദ്ധിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോകുകയായിരുന്നു.
Discussion about this post