മുടികൊഴിച്ചിൽ അധികമാണോ നിങ്ങൾക്ക്? എങ്കിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മുടികൊഴിച്ചിൽ ക്രമേണ നമുക്ക് ഇല്ലാതാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നെല്ലിക്ക. മുടിയുടെ വളർച്ച മികവുറ്റതാക്കാനും, മുടിയുടെ സ്വാഭാവികം നിറം തിരിച്ചുകിട്ടുവാനും ദിവസേന ഒരു നെല്ലിക്ക കഴിച്ചാൽ മതി. ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ അളവിൽ ഉള്ള നെല്ലിക്കയുടെ പതിവായ ഉപയോഗം മുടികൊഴിച്ചിൽ ഇല്ലാതാക്കുവാൻ ഏറ്റവും മികച്ച മാർഗ്ഗമാണ്. ഇതു കൂടാതെ കരിവേപ്പില, മുരിങ്ങയില തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തി കഴിക്കുന്നതും മുടിവളർച്ച കൂട്ടുവാനും, മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനും സഹായിക്കുന്നു.
കറിവേപ്പില കറികളിൽ ചേർത്ത് കഴിക്കുന്നതിനേക്കാൾ നല്ലത് ചവച്ചരച്ച് മൂന്നോ നാലെണ്ണം വീതം ദിവസം കഴിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ വിറ്റാമിൻ സി സമ്പുഷ്ടമായി അളവിലുള്ള ഓറഞ്ച്, മാതളനാരങ്ങ തുടങ്ങിയവ കഴിക്കുന്നതും മുടിവളർച്ചയ്ക്ക് ഏറ്റവും നല്ലതാണ്. പ്രോട്ടീൻ കണ്ടന്റ് അധികമായിട്ടുള്ള മുട്ട, ബദാം തുടങ്ങിയവ കഴിക്കുന്നതും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. ഇതുകൂടാതെ ചെറുപയർ മുളപ്പിച്ചത്, സോയാബീൻ, കടല അമരയ്ക്ക തുടങ്ങിയവ അധികമായി കഴിക്കുന്നതും നല്ലതാണ്.
Discussion about this post