സെപ്റ്റംബർ 29 ലോകമെമ്പാടും ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യസംരക്ഷണത്തിന് കുറിച്ച് ബോധവാന്മാരാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. ലോകത്തെ ഏറ്റവും അധികം ആളുകൾ മരിക്കുന്നതിൽ പ്രധാന കാരണമായി മാറിയിരിക്കുന്നത് ഹൃദ്രോഗമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഹൃദ്രോഗികളുടെ എണ്ണത്തിൽ നല്ല രീതിയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും, ഫാസ്റ്റ് ഫുഡുകളോടുള്ള പ്രിയവും നമ്മുടെ ഹൃദയത്തെ ബാധിക്കാൻ കാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനെക്കുറിച്ചും നമ്മൾ അറിയേണ്ട ചില കാര്യങ്ങളെക്കുറിച്ചും ആണ് ഈ ലേഖനം.
ഹൃദയത്തെ കാത്തുസൂക്ഷിക്കാം
ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ് ഹൃദയാരോഗ്യം തകർക്കുവാൻ കാരണമാകുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി ഹൃദ്രോഗ നിർണയം നമ്മൾ നടത്തിയിരിക്കണം. ഹൃദ്രോഗ്യം നല്ലതല്ല എന്ന് സൂചിപ്പിക്കുവാൻ ശരീരം തന്നെ പലപ്പോഴും ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് അമിതമായ വിയർപ്പ്. ഒരു കാരണവുമില്ലാതെ അമിതമായി വിയർക്കുന്നത് ഹൃദ്രോഹ സാധ്യതയെ സൂചിപ്പിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ഒപ്പം ഇയർ ബാലൻസ് പ്രശ്നം ഉണ്ടാകുന്നതും, നെഞ്ചിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദവും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇത്തരത്തിൽ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ ആരോഗ്യ വിദഗ്ധരെ കാണുക. കൃത്യമായ ചികിത്സയിലൂടെ ഹൃദ്യോഗ സാധ്യത നമുക്ക് പരിഹരിക്കാം. ഇതുകൂടാതെ കൃത്യമായി വ്യായാമം ചെയ്യുന്നതും, ഫാസ്റ്റ് ഫുഡുകൾ പരമാവധി ഒഴിവാക്കി പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കും.
ഒപ്പം നല്ല രീതിയിൽ ഉറങ്ങുകയും, മാനസിക പിരിമുറുക്കം പരാമാവധി ലഘൂകരിക്കാൻ യോഗ പോലുള്ളവ ശീലമാക്കുന്നതും നല്ലതാണ്. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. അധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാതിരിക്കുക. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നതും കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതും രക്ത സഞ്ചാരം ദുഷ്കരമാകുകയും തന്മൂലം നെഞ്ചുവേദന വരികയും ചെയ്യും. അതുകൊണ്ടുതന്നെ ശരിയായ ആഹാരരീതി മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങൾ പരമാവധി ശ്രമിക്കുക.
Discussion about this post