ഇന്ന് മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണ്. കാരണം 2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയിരിക്കുകയാണ് 2018 എന്ന മലയാള ചലച്ചിത്രം. മലയാള സിനിമ രംഗത്ത് നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു 2018. 2018ൽ കേരളത്തിൽ ഉണ്ടായ പ്രളയം പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമ തിയേറ്ററുകളിൽ ദിവസങ്ങളോളം ഹൗസ് ഫുൾ ആയിരുന്നു. മഹാപ്രളയത്തെ അതിജീവിച്ച കേരളത്തെ മനോഹരമായാണ് സംവിധായകൻ ജൂഡ് ആൻറണി ഒരുക്കിയത്. ഈ ജനപ്രിയ ചിത്രം ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങളും വാരിക്കൂട്ടിയിരുന്നു.
വെറും 30 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ 200 കോടി ബോക്സ് ഓഫീസിൽ വരെ ഇടം നേടിയത് ഇതിൻറെ ജനപ്രീതി കാണിച്ചുതരുന്നു. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി തുടങ്ങി മുൻനിര താരങ്ങളെല്ലാം ചിത്രത്തിൽ അണിനിരന്നു. ഇന്നിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വാർത്തയാണ് ഓസ്കാർ വേദിയിലേക്ക് ഈ ചിത്രത്തിന് ലഭിച്ച ക്ഷണം. ഇതുകൂടാതെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഇതേ ചിത്രത്തിലെ അഭിനയത്തിന് ടോവിനോ തോമസിനെ തേടി മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരവും ലഭിച്ചു. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടൻ പുരസ്കാരം ലഭിച്ച സന്തോഷവും ഒപ്പം ‘2018’ സിനിമ ഓസ്കാറിലേക്ക് നോമിനേറ്റായി എന്ന സന്തോഷവും കുറിച്ചിട്ടുണ്ട്.
Discussion about this post