തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധനയുണ്ട്.വിതരണക്കാര്‍ ബെവ്കോക്ക് നല്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ദ്ധന.
മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്കോക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post