ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.
നിയമം നിലവില്‍ വന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി വിശാലമായി. ധാരാളം വിപണികളില്‍ കര്‍ഷകര്‍ക്ക് ഇനി അവസരം ലഭിക്കുമെന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
Discussion about this post