തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തകരാര്‍ മൂലം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസമായി നെറ്റ് തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇടയ്ക്കിടെ ഇന്റര്‍നെറ്റ് തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങിയിരുന്നു.
Discussion about this post