ന്യൂഡല്‍ഹി: 15 ക്യാംപ് അര്‍ധ സൈനിക വിഭാഗത്തെ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ നിര്‍ദേശം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുരക്ഷാ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഡല്‍ഹിയിലെ നിലവിലെ സ്ഥിതിഗതികളും സമാധനാം പുനഃസ്ഥാപിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളും ആഭ്യന്തരമന്ത്രിയോട് വിശദീകരിച്ചു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും ഐബി ഡയറക്ടര്‍ അരവിന്ദ് കുമാറും യോഗത്തില്‍ പങ്കെടുത്തു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസും പറഞ്ഞു. കര്‍ഷകര്‍ സമരസ്ഥലത്തേക്ക് തിരിച്ചു പോകണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. റൂട്ട് മാപ്പ് ലംഘിച്ചാണ് കര്‍ഷകര്‍ റാലി നടത്തിയതെന്നും, അനുവദിച്ച സമയം കഴിഞ്ഞും കര്‍ഷകര്‍ റാലി നടത്തിയതായും കമ്മീഷണര്‍ ആരോപിച്ചു. അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post