ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ ഐടിഒയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചത് സംഘര്‍ഷം രൂക്ഷമാക്കി. കര്‍ഷകന്റെ മൃതദേഹവുമായി പ്രതിഷേധം അരങ്ങേറി. ട്രാക്ടര്‍ മറിഞ്ഞ് മരിച്ചുവെന്ന് പോലീസും വെടിവെക്കുകയായിരുന്നുവെന്ന് കര്‍ഷകരും പറഞ്ഞു.
സംഘര്‍ഷത്തില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കി. ചെങ്കോട്ടയില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. ചെങ്കോട്ടയിലെ സിസിടിവി അടിച്ചു തകര്‍ത്തു. കര്‍ഷകരെ തുരത്താന്‍ പോലീസ് ശ്രമം തുടരുകയാണ്. ലാത്തിവീശി, കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
Discussion about this post