ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങി. സിങ്കു, തിക്രി അതിര്‍ത്തികളില്‍ നിന്നാണ് പരേഡ് ആരംഭിച്ചത്. നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം.
അതേസമയം ഡല്‍ഹി അതിര്‍ത്തിയില്‍ റാലി പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ബാരിക്കേട് മറികടന്ന് റാലി മുന്നോട്ട് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞത്.
Discussion about this post