തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദിവ്യ വി.ഗോപിനാഥ് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്പി ഇ.എസ്.ബിജുമോന് അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കും.
നേരത്തെ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നല്കിയ ഹൈക്കോടതി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Discussion about this post