കണ്ണൂര്‍: കോവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടെന്നും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അറിയിച്ചു.
കോഴിക്കോടു നിന്നുള്ള വിദഗ്ധ സംഘം രാവിലെ ജയരാജനെ പരിശോധിച്ചു. നിലവില്‍ നല്‍കിവരുന്ന ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. ഇന്നലെ അര്‍ധരാത്രിയോടെ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Discussion about this post