ന്യൂഡല്‍ഹി: രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരും സൈനികരും. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേരുന്നതായും രാഷ്ട്രപതി പറഞ്ഞു.
കോവിഡ് കാലത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടു. പതികൂല കാലാവസ്ഥയേയും കോവിഡ് അടക്കമുള്ള വെല്ലുവിളികളെയും അതിജീവിച്ച് കര്‍ഷകര്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ കുറവ് വരാതെ കാത്തു. ഇതിന് രാജ്യം എന്നും കൃതജ്ഞതയുണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.അതേസമയം എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണന്നും രാഷ്ട്രപതി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.
Discussion about this post