തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൃദ്ധന് അറസ്റ്റില്‍. ആറും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് മുരുക്കുപുഴ സ്വദേശി വിക്രമന്(65) ആണ് അറസ്റ്റിലായത്.
കുട്ടികളുടെ മുത്തശ്ശിയുടെ സുഹൃത്താണ് പ്രതി. മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്ന സഹോദരിമാരാണ് പീഡനത്തിനിരയായത്. മുത്തശ്ശി പുറത്തുപോകുന്ന സമയത്തായിരുന്നു പീഡനം. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണം പെണ്‍കുട്ടികള്‍ വിവരം ആരോടും പറഞ്ഞിരുന്നില്ല.
Discussion about this post