ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയില്‍ മലയാളി മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി സലീം റാവുത്തര്‍(66) ആണ് മരിച്ചത്. കോവിഡ് ബാധിതനായി സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സലീം റാവുത്തര്‍.
ജിദ്ദ അബുദാവൂദ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ജിദ്ദയില്‍ തന്നെ സംസ്കരിക്കും. ഭാര്യ അഫീറാ സലീം. മക്കള്‍ ഷബ്ന റാണി, ഷഹന റാണി.
Discussion about this post