തിരുവനന്തപുരം: 10 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ തുറന്നു. തമിഴ് ചിത്രമായ മാസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് തീയറ്ററുകള്‍ തുറന്നിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്.
കോവിഡ് കാരണം 2020 മാര്‍ച്ചോടെയാണ് തീയറ്ററുകള്‍ പൂട്ടിയത്. രാവിലെ 9 മണി മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം പേര്‍ക്കേ തീയറ്ററുകളിലേക്ക് പ്രവേശനമുള്ളൂ. പല റിലീസ് കേന്ദ്രങ്ങളിലെയും ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിട്ടുണ്ട്. റിലീസ് ദിനത്തിന് ശേഷം എത്രമാത്രം ജനങ്ങള്‍ തീയറ്ററിലെത്തുമെന്നുള്ള കാര്യം അറിഞ്ഞ ശേഷമായിരിക്കും മറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി നിശ്ചയിക്കുക.
വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്ററിന്റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Discussion about this post