തിരുവനന്തപുരം: സിനിമ തീയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി പറഞ്ഞ് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളെന്ന് മമ്മൂട്ടിയും ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ വാക്കുകള്‍:
മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങള്‍
മമ്മൂട്ടിയുടെ വാക്കുകള്‍ :
പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്
സ്നേഹാദരങ്ങള്‍.
സിനിമ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് വിനോദ നികുതി ഒഴിവാക്കാന്‍ തീരുമാനമായത്.
Discussion about this post