കാസര്‍ഗോഡ്: കാനത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് വിവരം. ബേബിയാണ് മരിച്ചത്. ഭര്‍ത്താവ് വിജയന് കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാടന്‍ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട വിജയന് സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ചു.
ബേബിയെ ആരോ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Discussion about this post