പനാജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി ഒഡീഷ എഫ്.സി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ഏഴാം മിനിറ്റില്‍ ലീഗ് എടുത്ത ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോല്‍വിയാണിത്.
സ്റ്റീവന്‍ ടെയ്ലര് (42), ഡീഗോ മൗറീഷ്യോ (50,60) എന്നിവരാണ് ഒഡീഷയ്ക്കായി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം ജീക്സന് സിങ്ങിന്റെ സെല്‍ഫ് ഗോളുകൂടി ചേര്‍ത്താണ് ഒഡീഷയുടെ ഗോള്‍ നാലായത്. ജോര്‍ദാന്‍ മുറെ (7), ഗാരി ഹൂപ്പര്‍ (79) എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി.
Discussion about this post