തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ നിന്ന് കുഞ്ഞിനെ കരിയിലയ്ക്കിടയില്‍ നിന്ന് വീട്ടുടമ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post