കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിട്ടേക്കും. ഗാംഗുലി കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഗാംഗുലി ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും ദിവസം തോറും ആരോഗ്യനിലയിലെ പുരോഗതി പരിശോധിക്കുമെന്നും ആശുപത്രി സിഇഒ രുപാലി ബസു പറഞ്ഞു.
കൊല്‍ക്കത്തയിലെ വീട്ടില്‍ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post