തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സംഗീത ഭൂഷണം ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്‍ക്കാണ് അവസരം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠന കേന്ദ്രത്തിന്റെ (സംഗീത ഭാരതി) സഹായത്തോടെയാണ് നടത്തുന്നത്.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്തുള്ള നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി. ഒ, തിരുവനന്തപുരം-33 വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0471 2325101, 2325102. https://srccc.in/download ല്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
18 നു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. 40 നു മുകളില്‍ പ്രായമുള്ളവര്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അവസാന തിയ്യതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495934364, 8547534966.
Discussion about this post