കൊല്ലം: കൊല്ലം തട്ടാമലയില്‍ ബേക്കറി ഉടമയായ സിപിഐഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. തട്ടാമല ചോതി ബേക്കറി ആന്റ് ഫോട്ടോസ്റ്റാറ്റ് ഉടമ ബിജുവിനെയാണ് രണ്ട് പേര് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കടയടച്ച് ബിജു ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
പറയത്ത് മുക്കില്‍ നിന്ന് ശാര്ക്കരയ്ക്ക് പോകുന്ന വഴി ബൈക്കിലെത്തിയ രണ്ട് പേര് ഇരുമ്പുവടി കൊണ്ട് പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. അടികൊണ്ട് താഴെ വീണ ബിജുവിനെ മര്‍ദിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിപിഐഎം മേവറം ബ്രാഞ്ച് അംഗമാണ് ബിജു. 2015 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ മയ്യനാട് പഞ്ചായത്ത് 23ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ബിജു.
Discussion about this post