നിലമ്പൂര്‍: നിലമ്പൂര്‍ കരുളായി വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാട്ടാനയുടെ ജഡം. കുഞ്ഞുമുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഷോക്കേറ്റത് മൂലമാണ് ആന ചെരിഞ്ഞത് എന്നാണ് സശംയിക്കുന്നത്.
അതേസമയം കോഴിക്കോട് ആനക്കാംപൊയിലിലെ കിണറ്റില്‍ വീണ കാട്ടാന ചെരിഞ്ഞു. മണിക്കൂറുകള്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ കിണറ്റില്‍ നിന്നും രക്ഷിച്ചിട്ടും കൃഷി ഇടത്തു നിന്നും ആനയ്ക്ക് കാട്ടിലേക്ക് തിരികെ പോകാനായിരുന്നില്ല. കിണറ്റില്‍ നിന്നും പുറത്തെത്തിയപ്പോള്‍ തന്നെ ആനയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
Discussion about this post