തിരുവനന്തപുരം: ഐഎഫ്എഫ്കെ നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുന്നതാണ് തീരുമാനമെന്ന് കെ.എസ്.ശബരീനാഥന് എംഎല്‍എ ആരോപിച്ചു. രാജ്യാന്തര മേള തിരുവനന്തപുരം നഗരത്തിന്റെ അടയാളമാണെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നാല് മേഖലകളിലാക്കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. ഐഎഫ്എഫ്കെ വരം വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
Discussion about this post