തിരുവനന്തപുരം: കോവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേകം മേളകള്‍ നടക്കും. ഓരോ നഗരത്തിലും അഞ്ച് ദിവസത്തെ പ്രദര്‍ശനമാണ് ഉണ്ടാകുക.
തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും പാലക്കാട്ട് 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമാണ് മേള. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തീയറ്ററില്‍ പ്രവേശനമുണ്ടാവുക. ഐഎഫ്എഫ്കെയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷന് അതതു മേഖലകളില്‍ നടത്തണം. രജിസ്ട്രേഷന് അപേക്ഷിക്കുമ്പോള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
Discussion about this post