കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സച്ചി ക്രിയേഷന്‍സ് എന്ന ബാനര്‍ അനൗണ്‍സ് ചെയ്ത് നടന് പൃഥ്വിരാജ്. സച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് ‘സച്ചി ക്രിയേഷന്‍സ്’ പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിയുടെ ഓര്മ നിലനിര്‍ത്താനും അതു വഴി നല്ല സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമായാണ് സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൗണ്‍സ് ചെയ്തിരിക്കുന്നതെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നമസ്ക്കാരം എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍.
December 25 എന്നെ സംബന്ധിച്ച്
മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും,
ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.
https://www.facebook.com/PrithvirajSukumaran/posts/3564915203563518
Discussion about this post