കൊച്ചി: തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് എന്ന ബ്രാന്‍ഡില്‍ ആരംഭിക്കുന്ന കടല്‍ രുചികളുടെ ശൃംഖലയ്ക്കായി ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ് നല്‍കും. ഫിഷറീസ് വകുപ്പിന് കീഴില്‍ സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷെര്വിമെന് (സാഫ്) മുഖേനയാണ് 9 തീരദേശ ജില്ലകളില്‍ 46 തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നത്.
അസ്സല് ലോഗോ ഡിസൈനുകള്‍ 2021 ജനുവരി 5 നു മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം . സാഫ് തീരുമാനിക്കുന്ന പാനല്‍ ആയിരിക്കും വിജയികളെ തീരുമാനിക്കുക . കൂടുതല്‍ വിവരങ്ങള്‍ക്കായി www.safkerala.org സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2607643; 1800 4257643
Discussion about this post