സംവിധായകന് ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് സിനിമയില്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Fake Casting Call
എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട് ഒരു US നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൗമ്യ മേനോന്, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്ടൈന്മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.
https://www.facebook.com/omarlulu/posts/1166781420385280
Discussion about this post