ന്യൂഡല്‍ഹി: യൂട്യൂബ്, ജീമെയില്, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ ഇന്ത്യയില്‍ പണി മുടക്കി. വൈകീട്ട് 4.56ഓടെയായിരുന്നു യൂട്യൂബ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങളില്‍ പ്രശ്നം നേരിട്ടത്.
യൂട്യൂബ് ഓപ്പണ്‍ ചെയ്താലും വീഡിയോകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഗൂഗിള്‍ സെര്‍ച്ചിനും പ്രശ്നം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെയും യൂട്യൂബ് അടക്കമുള്ള സേവനങ്ങള്‍ പണിമുടക്കിയിട്ടുണ്ടെങ്കിലും ഇത്രയധികം സമയം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമാണ്.
അമേരിക്കയിലും സമാന സാഹചര്യം നേരിട്ടതായും ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post