ബംഗളൂരൂ: നടി മേഘ്ന രാജിനും കുഞ്ഞിനും മേഘ്നയുടെ മാതാപിതാക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
എനിക്കും അമ്മയ്ക്കും അച്ഛനും എന്റെ കുഞ്ഞു മകനും കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ്. പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു- മേഘ്ന കുറിച്ചു.
ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
Discussion about this post