ന്യൂഡല്‍ഹി: ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസ് പുതിയ വനിതാ ടീമിനെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായാണ് ഇന്ത്യന്‍ ആരോസ് വനിതാ ടീമിനെ രൂപീകരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരങ്ങളെയായിരിക്കും ആരോസ് ടീമിലെത്തിക്കുക. ഇതിനായി അധികൃതര്‍ കായികമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തി.
Had a good and fruitful virtual interaction with the U-17 Women’s Football Team along with Union Sports Minister @KirenRijiju ji today. We discussed the roadmap to expedite the growth of women’s football in the country.@IndianFootball @RijijuOffice @IndiaSports @FIFAcom #U17WFT pic.twitter.com/v9Twrc398W
— Praful Patel (@praful_patel) December 1, 2020
Discussion about this post