ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. രാജ്യത്തെ മുഴുവന്‍ കര്‍ഷകസംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നാണ് ആവശ്യം.
രാജ്യത്തുള്ളത് 500ല്‍അധികം സംഘടനകളാണ്. എന്നാല്‍ ക്ഷണം 32 എണ്ണത്തിന് മാത്രമാണ് ഉള്ളത്. കേന്ദ്രം ചര്‍ച്ച നിശ്ചയിച്ചിരുന്നത് ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു.
സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Discussion about this post