വീരമൃത്യുവിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്യന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മേജര്‍ എന്ന് പേരിട്ട സിനിമ തെലുങ്കിലും ഹിന്ദിയിലുമായാണ് എത്തുന്നത്.
2008 നവംബറിലാണ് മുംബൈ ഭീകരാക്രമണത്തെ ചെറുത്ത കമാന്‍ഡോ ഓപ്പറേഷനിടെ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് വീരമൃത്യു വരിച്ചത്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു മുംബൈ ആക്രമണം.
മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്. മരണാനന്തരം രാജ്യം അശോകചക്ര നല്കി ആദരിച്ച മേജറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനായി വേഷമിടുന്നത്.
Discussion about this post