അബുദാബി: യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഫിനീദ്(29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് റാഷിദ് നടുക്കണ്ടി എന്നിവരാണ് മരിച്ചത്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.
അല്‍ഐന്‍-അബുദാബി റോഡിന് സമാന്തരമായുള്ള റോഡില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ രണ്ടായി പിളര്‍ന്നു.
Discussion about this post