കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൊല്ലം കൊട്ടാരക്കരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം. ഇന്നലെ അര്‍ധരാത്രിയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി വിമതരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മൈലം പഞ്ചായത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമതരായി രംഗത്തു വന്ന മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്, ലോക്കല്‍ കമ്മിറ്റി അംഗം ശ്രീകുമാര്‍ എന്നിവരക്കം നാലുപേരെ സിപിഐഎം പുറത്താക്കിയിരുന്നു. ഇതില്‍ ശ്രീകുമാറിന്റെ അനുയായികളും ശ്രീകുമാറിനെതിരെ മല്‍സരിക്കുന്ന സിപിഐഎം ഏരിയ കമ്മിറ്റി അംഗം കോട്ടാത്തല ബേബിയുടെ അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം. തര്‍ക്കത്തിനിടെ കമ്പി വടി കൊണ്ട് ഒരാള്‍ക്ക് തലയ്ക്കടിയേറ്റു. സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post