കൊല്ലം: കൊല്ലം ബൈപ്പാസില്‍ ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ടോള്‍ പിരിവ് ആരംഭിക്കാന്‍ സാധ്യത. ഇതിനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി ആരംഭിച്ചു.
2019 ജനുവരിയിലാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. അപ്പോള്‍ തന്നെ ടോള്‍ പ്ലാസയും സജ്ജമായിരുന്നു. ടോള്‍ പിരിവിന്റെ കാര്യത്തില്‍ അന്ന് ദേശീയപാത അതോറിറ്റി തീരുമാനമെടുത്തിരുന്നില്ല. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ ആകെ നിര്‍മ്മാണ ചെലവ്. ഇതിന്റെ പകുതി വഹിച്ചത് കേന്ദ്രമാണ്. അക്കാരണത്താല്‍ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് അധികം വൈകാതെ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ടോള്‍ വേണ്ടെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍.ബൈപ്പാസിനൊപ്പം പൂര്‍ത്തിയായ കുരീപ്പുഴയിലെ ടോള്‍ പ്ലാസ കേന്ദ്രീകരിച്ചാകും പിരിവ്.
Discussion about this post