ക്ഷേത്രപരിസരത്ത് വെച്ച് ചുംബിക്കുന്ന രംഗമുള്ള വെബ്സീരീസിന്റെ പേരില്‍ നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്കരണാഹ്വാനം. തബു, ഇഷാന് ഖട്ടര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ്സീരീസിനെതിരെയാണ് ട്വിറ്ററില്‍ പ്രതിഷേധം. മീര നായര്‍ സംവിധാനം ചെയ്ത വെബ്സീരീസ് നെറ്റ്ഫ്ലിക്സ് വഴിയാണ് പുറത്തിറങ്ങിയത്.
സിരീസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലിം യുവാവും ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗമാാണ് വിവാദമായിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് എപ്പോഴും ഹിന്ദു വികാരങ്ങളെ മുറിവേല്‍പ്പിക്കുകയാണെന്നും ഹിന്ദുത്വ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുകയാണെന്നുമാണ് ആരോപണം.
അതേസമയം ലൗ ജിഹാദിനെ പിന്തുണയ്ക്കുകയാണ് നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നതെന്ന് ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് ഗൗരവ് തിവാരി ആരോപിച്ചു.
Discussion about this post