ചെന്നൈ: നടന് വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും അച്ഛന് എസ്.എ ചന്ദ്രശേഖര്‍ പിന്മാറി. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ അപേക്ഷ പിന്‍വലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും ചന്ദ്രശേഖര്‍ അറിയിച്ചു.
വിജയ്യുടെ ആരാധക സംഘമായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള എസ്.എ.ചന്ദ്രശേഖറിന്റെ നീക്കം വലിയ വിവാദമായിരുന്നു. വിജയ്യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരുന്നത്. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി. തന്റെ പേരോ ചിത്രമോ തന്റെ ഓള് ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് പ്രസ്താവന ഇറക്കിയിരുന്നു.
അതേസമയം ഇത് വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും തന്റെ സംരംഭമാണെന്നുമായിരുന്നു അന്ന് എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞത്. വിവാദം തുടരുന്നതിനിടെയാണ് ഇപ്പോള്‍ എസ്.എ.ചന്ദ്രശേഖര്‍ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്.
Discussion about this post