ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് പരിശീലനം നല്‍കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനമിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഐഎംഎ.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ അംഗങ്ങള്‍ പരിശീലനം നല്‍കില്ലെന്ന് ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും, ആയുര്‍വേദ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ അവരുടേതായ ശസ്ത്രക്രിയാ രീതികള്‍ വികസിപ്പിക്കട്ടെയെന്നും ഐഎംഎ പ്രതികരിച്ചു.
അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായപോരാട്ടം നടത്തുമെന്നും സംഘടന വ്യക്തമാക്കി.
ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.
Discussion about this post