നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന് മനോജ് കാന ഒരുക്കുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്.
ഖെദ്ദയുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ തുടങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post