തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ 26ന് സംയുക്ത ട്രേഡ് യൂണിയന് പൊതു പണിമുടക്ക്. 25ന് അര്‍ധരാത്രി മുതല്‍ 26ന് അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്.
ദേശ വ്യാപകമായി നടത്തുന്ന പണിമുടക്കില്‍ അവശ്യേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 ദേശീയ സംഘടനകളും ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഇവര്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരും ടാക്സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.
Discussion about this post