തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ. യുഡിഎഫ് നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് വിമര്‍ശനം. മഹാരാഷ്ട്രയില്‍ രണ്ട് മന്ത്രിമാര്‍ക്ക് 200 ഏക്കര്‍ സ്ഥലമുണ്ടെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയാണ് ബല്‍റാം വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി വിജയന് അന്വേഷിക്കൂ. സ്വന്തം ഓഫീസിലെ അധോലോക മാഫിയാ പ്രവര്‍ത്തനങ്ങളും മന്ത്രിമാരുടെ കോടികളുടെ കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സിന് താത്പര്യമില്ല.
മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമിയുണ്ടെന്ന കേരള കൗമുദിയുടെ വാര്‍ത്തയും ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/vtbalram/posts/10158122042044139
Discussion about this post