ചെന്നൈ: ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപട്ടിണത്തെ തിരുക്കുവളയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന് അറസ്റ്റിലായത്. കോവിഡ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പോലീസ് തടഞ്ഞു. പ്രചാരണത്തിന് അനുമതി ഇല്ലെന്ന് പോലീസ് പറഞ്ഞു.
ഡിഎംകെ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പോലീസ് തടഞ്ഞത്. ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധമാണ് നടന്നത്.
Discussion about this post