മൂന്നാര്‍: സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ബി.ടെക് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നീ ഒന്നാം വര്‍ഷ കോഴ്സുകളില്‍ ഒഴിവുളള മെരിറ്റ് മാനേജ്മെന്റ് സീറ്റുകളിലേക്ക് കീം 2020 യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാം.
കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ആകെ 45 ശതമാനം മാര്‍ക്ക് നേടി പ്ലസ് ടു പാസായവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി എന്‍.ആര്.ഐ സീറ്റുകളിലേക്ക് അഡ്മിഷന് എടുക്കാം. അവസാന തീയതി നവംബര്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cemunnar.ac.in ഫോണ്‍: 9447192559, 9497444392.
Discussion about this post