കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിങ്കളാഴ്ച മുതല്‍ വിചാരണ തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കോടതിമുറിയില്‍ വെച്ച് പ്രതിഭാഗം മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞെന്നുമായിരുന്നു നടി ഹൈക്കോടതിയില്‍ അറിയിച്ചത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കില്ലെന്നും നടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി മാറ്റണമെന്ന് നടി ആവശ്യപ്പെട്ടത്.
വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
Discussion about this post